2012 ജനുവരി 28, ശനിയാഴ്‌ച

എയര്‍ ഇന്ത്യയില്‍ ഒരു യാത്ര ........


സമയം  പതിനൊന്നു കഴിഞ്ഞിരിക്കുന്നു.ഉറക്കമാണെങ്കില്‍ വരുന്നുമില്ല  ഇങ്ങനെ പോയാല്‍ രാവിലെ എണീക്കാന്‍ മറക്കുമോ ആവോ  എന്തായാലും ഒരു അലാറം കൂടി വെക്കാം. അടുത്ത മൊബൈല്‍ എടുത്തു അതിലും അലാറം വെച്ച് നാടിലേക്ക് കൊണ്ടുപോകാന്‍ കെട്ടിവെച്ച പെട്ടി ഒന്നുകൂടി നോക്കി വെളിച്ചം കെടുത്തുമ്പോള്‍ കോഴിക്കോട് വിമാനത്താവളവും നാടിന്റെ ആ പച്ചപ്പും കണ്ണുകളില്‍ മിന്നി മറയുന്നുണ്ടായിരുന്നു..
                             ഗള്‍ഫില്‍ നിന്നും വരുന്നവരെ  സ്വീകരിക്കാന്‍  വേണ്ടി വിമാനത്താവളത്തിലെ സ്റ്റീല്‍ കമ്പിയില്‍ പിടിച്ചു  കാത്തു നില്‍ക്കുന്നവരുടെ ഇടയിലൂടെ  ഞെളിഞ്ഞു നടക്കണമെന്ന ഒരു മോഹവും സ്വപ്നം കണ്ടു കിടക്കുന്നതിനിടയില്‍ ഉറക്കം എപ്പോഴോ എന്നെ മാടി വിളിച്ചിരുന്നു .............
                                        അലാറത്തിന്റെ ശബ്ദം കേള്‍ക്കുന്നതിനു മുന്‍പുതന്നെ ഞാന്‍ ഉണര്‍ന്നു .......ഹാവൂ .................
അങ്ങിനെ ആദിവസം വന്നെത്തി ...രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചു വീണ്ടും നാട്ടിലേക്ക് ..... മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം  അലതല്ലുന്നുണ്ടായിരുന്നു പതിനൊന്നു  മണിക്കാണ് മുസ്തഫ കാറുമായി വരാമെന്ന് പറഞ്ഞത് അതിനു മുന്‍പ് റെഡിആവണം....
                                   പല്ലുതേപ്പും കുളിയും  മറ്റും പെട്ടന്ന് ചെയ്തു നേരെ സല്‍മാന്റെ ബൂഫിയയിലേക്ക് പോയി ഒരു സന്ടവിച്ചും കോഫിയും കഴിച്ചു  തിരിച്ചു റൂമിലെത്തി ...തലേന്ന്   തെച്ചുവേച്ച ഷര്‍ട്ടും പാന്റും അണിഞ്ഞു മോബിലിലെക്കും നോക്കിയിരുന്നു ...മുസ്തഫ വിളിക്കുന്നതും കാത്ത്.
അധികം  കാതുനില്കേണ്ടി വന്നില്ല  കൃത്യ സമയത്ത് തന്നെ മുസ്തഫ   വന്നു ....എന്റെ പെട്ടികള്‍ അദ്ദേഹം തന്നെ വണ്ടിയില്‍ കൊണ്ടുപോയി വച്ചു...അങ്ങിനെ നേരെ ദമ്മാം കിംഗ്‌ ഫഹദ് അന്താരാഷ്ട്ര  വിമാനതവളത്തിലേക്ക് കാര്‍  നല്ല സ്പീഡില്‍ തന്നെ വിട്ടു
                                     ചെക്കിംഗ് എല്ലാം കഴിഞ്ഞു ബോര്‍ഡിംഗ് പാസ്‌ കിട്ടിയപ്പോള്‍ ഞാന്‍ മുസ്തഫയ്ക്ക് ഫോണ്‍ ചെയ്തു ....നീ ഇനി പൊയ്ക്കൊള്ളു.....ബോര്‍ഡിംഗ് പാസ്‌ കിട്ടി .....ഞാന്‍ നാടിലെത്തിയിട്ടു വിളിക്കാം .....
രണ്ടു മണിക്കാണ് വിമാനം ഇനി ഒരു മണിക്കൂര്‍ കൂടി .....ഒരു കോഫീ കുടിക്കാം .....ഒരു ചൂട് കോഫി വാങ്ങി വിമാനത്താവളത്തിന്റെ മുകളിലത്തെ നിലയിലെ  ചില്ല് ജാലകത്തിലൂടെ പുറത്തേക്കു കണ്ണും നാട്ടു ചൂട് കോഫിയും മോതികുടിക്കുമ്പോഴാണ് വീട്ടില്‍ നിന്നും ഉമ്മയുടെ കാള്‍ ...എടാ നീ വിമാനത്തില്‍ കയറിയോ ....ഇല്ലാ അര മണിക്കൂര്‍ കൂടി ബാക്കിയുണ്ട് ....ഞാന്‍ വിമാനത്തിന്റെ ഉള്ളിലെതിയിട്ടു വിളിക്കാം .....അങ്ങിനെ പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ..............
 സമയം കടന്നു പോയി അര മണിക്കൂര്‍ പറഞ്ഞത് ഒന്നര മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു ചില്ല് ജാലകത്തിലൂടെ താഴോട്ടു നോക്കിയപ്പോള്‍ താഴെ വിമാനം കാണാം ...പക്ഷെ സമയം കഴിഞ്ഞിട്ടും ആരേം വിളിക്കുന്നില്ലാ...............
                             ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ അതാ ഒരാള്‍ ഒരു സ്ക്രൂ ഡ്രൈവര്‍ കയ്യില്‍ പിടിച്ചു എയര്‍ ഇന്ത്യയുടെ താഴെക്കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ......എന്താണ് സംഭവം ഒരു പിടുത്തവും കിട്ടുന്നില്ല....   എയര്‍ ഇന്ത്യയുടെ  ആരെയും കാണുന്നുമില്ല ...............
സ്ത്രീകളും  കുട്ടികളും ഒരുപാട്  ....പിന്നെ നടക്കാന്‍ ആവതില്ലാത്ത വീല്‍ ചെയറില്‍ ഇരിക്കുന്ന  രോഗിയായ ഒരു സൗദി പൌരനും യാത്രക്കുണ്ട്.അയാള്‍ കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലേക്ക്  ഉഴിസിളിനായി പോകുകയാണെന്ന് അന്വേഷിച്ചപ്പോല്‍മനസ്സിലായി ....

                             എന്തായാലും ഞങ്ങള്‍ എല്ലാവരും കൂടി  ഒത്തു കൂടി ഒരു തീരുമാനമെടുത്തു മുദ്രാവാക്യം വിളിക്കുക തന്നെ ....നാട്ടില്‍ യുനിയന്‍  നേതാവെന്നു തോന്നുന്ന ഒരാള്‍ തന്നെ സംഗതി തുടങ്ങി വച്ചു .......വിളി തുടങ്ങിയ ഉടനെ അതിനെക്കാളും ഉച്ചത്തില്‍ ആക്രോശിച്ചു കൊണ്ട് അവിടെ കാവല്‍ നിന്ന സൗദി പട്ടാളക്കാര്‍ ഞങ്ങളുടെ നേരെ  ഇരമ്പി വന്നു......ഇഷ്ഫീക് ഹാദ.....ഉസ്കുത് .....ഹാദ മാഫി ഇന്ത്യ ...........തയ്യാറ ഖാര്‍ബാന്‍......... ........
എന്തായാലും സംഗതി ഫലം കണ്ടു ...ഉടന്‍ തന്നെ എയര്‍ ഇന്ത്യയടെ ഒരു ആള്‍ വന്നു പറഞ്ഞു ....വിമാനത്തിന്റെ ഒരു സ്ക്രൂ കാണാനില്ലത്രെ  അത്  നാളെ ബോംബയില്‍ നിന്നും വന്നു ഫിറ്റ്‌ ചെയ്‌താല്‍ മാത്രമേ വിമാനം യാത്രയോഗ്യമാകൂ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണവും റൂമും തരാം... .............
അങ്ങിനെ ദമ്മാമിലെ ഗോള്ടെന്‍ തുലിപ്  ഹോട്ടലില്‍ അന്ന് ഒരു ദിവസം ...........
ഹൂ.........   അവിടുത്തെ ശപാട് ആലോചിക്കുമ്പോള്‍ ഇപ്പോഴും വായില്‍ വെള്ളമൂറുന്നു
പിറ്റേന്ന് ഉച്ചക്ക് വീണ്ടും വിമാനതവളത്തിലേക്ക് saptco  ബസ്സില്‍ എല്ലാവരെയും കൂടി കൊണ്ട് പോയി ................
സ്ക്ര്വൂ  ഫിറ്റ്‌ ചെയ്തെന്നു തോന്നുന്നു ...........ഇനി പറക്കുമ്പോള്‍ വല്ലതും ഊരി ചാടുമോ ആവോ .....വിമാനത്തിന്റെ ഉള്ളില്‍ നിന്നും ഞാന്‍ വീട്ടിലേക്കു വിളിച്ചു.
  വൈകുന്നേരം അഞ്ചു മണിയാകുമ്പോള്‍ എത്തുമെന്ന് തോന്നുന്നു
അങ്ങിനെ നമ്മുടെ പ്രിയപ്പെട്ട എയര്‍ ഇന്ത്യ മേഘ പാളികള്‍ക്കിടയിലൂടെ പറന്നു പറന്നു കോഴിക്കോട് വിമാനതവളത്തിന് മുകളില്‍ എത്തിയപ്പോള്‍  പരുന്തിനെ പോലെ വട്ടമിടുന്നു ...............ഇറങ്ങുന്നില്ലാ........ഞാന്‍ വിചാരിച്ചു ഇവന്മാര്‍  ഇപ്പോള്‍ വന്നു    വിമാനത്തിന്റെ ചക്രം കനാനില്ലാന്നു പറയുമോ ആവോ .............. ഒരു വട്ടം പൈലറ്റ്‌  വിമാനം ഇറക്കാന്‍ നോക്കി . എന്നിട്ട് പിന്നെയും പൊക്കി ....പിന്നെ അരമണിക്കൂര്‍  വിമാനം aakashathiloode  പറന്നു ഒടുവില്‍ ഇറങ്ങി ................പുറത്തേക്കു നോക്കിയപ്പോള്‍ അതകാണുന്നു.....സ്വാഗതം........... കോയമ്പത്തൂര്‍ ദേശീയ വിമാനത്താവളം ................
അതിനിടയില്‍ പൈലറ്റ്‌ മൈകിലൂടെ കാര്യം പറഞ്ഞു .............കോഴിക്കോട് ഭയങ്കര മഴയായതു കൊണ്ട് സിഗ്നല്‍ കിട്ടുന്നില്ലാ റണ്‍വേ കാണുന്നില്ലാ അത് കൊണ്ട് നിങ്ങളെ കോയമ്പത്തൂര്‍ ഇറക്കിയിരിക്കുന്നു . കോഴിക്കോട്  മഴ  തീര്‍ന്നാല്‍ എല്ലാവരെയും  തിരിച്ചു അവിടെ കൊണ്ട് പോയി ഇറക്കുന്നതാണ് ..............കുറച്ചു കഴിഞ്ഞപ്പോള്‍ മഴതീര്‍ന്നു എന്നാ സന്ദേശം വന്നപോഴേക്കും പൈലറ്റിന്റെ  ജോലി സമയം തീര്‍ന്നെന്നും പറഞ്ഞു അയാള്‍ ഇറങ്ങി പോയി ....ഇനി അടുത്ത പൈലറ്റ്‌ വന്നിട്ട് വേണം  വിമാനം പൊങ്ങാന്‍ ,......ഇനി അയാള്‍ വന്നിട്ട് ഓയില്‍ കുറവാണു അല്ലെങ്കില്‍ ദീസേല്‍ ഇല്ലാ എന്നെങ്ങാനും പറഞ്ഞാല്‍ നേരെ തിരിച്ചു ദാമ്മമിലേക്ക് തന്നെ പറക്കുന്നതാണ് നല്ലത് കാരണം ആകപ്പാടെ ഒരു മാസത്തെ ലീവാണ് അതില്‍ രണ്ടു ദിവസം വിമാനത്തില്‍ തീര്‍ന്നു ...............
ഞാന്‍ മനസ്സില്‍ എന്റെ കഫീലിനെ തെറി വിളിച്ചു ...............കാരണം അങ്ങേരോട് ഞാന്‍ പറഞ്ഞതാ എനിക്ക് എയര്‍ ഇന്ത്യയുടെ ടിക്കറ്റ്‌ വേണ്ടാ എന്ന് ,................എന്നിട്ട് പിന്നെയും അത് തന്നെ കൊണ്ട് തന്നിരിക്കുന്നു ,.................ആദ്യം സ്ക്ര്വൂ കാനനില്ലാന്നും പറഞ്ഞു ഒരു ദിവസം പോയി .....ഇപ്പ്പോള്‍ റണ്‍വേ കനാനില്ലാന്നും പറഞ്ഞു കോയമ്പത്തൂര്‍ കൊണ്ടിരക്കിയിരിക്ക്ന്നു......... അതിനിടയില്‍ ആരോ പറയുന്നത് കേട്ടു     അടുത്ത ദിവസംകേരളത്തില്‍ ഹര്‍ത്താല്‍ ആണത്രേ ...................അങ്ങിനെയെങ്കില്‍ എങ്ങിനെ വീട്ടില്‍ പോകും .................മൂന്നു ദിവസം ഗോവിന്ദ
 എന്തോ ഭാഗ്യത്തിന് നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൂളിപാട്ടും പാടി വന്ന ഒരുത്തന്‍ വിമാനം പൊക്കി കോഴിക്കോടിനു പറക്കുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു ഇനി ഡീസല്‍ ഇല്ലാന്നും പറഞ്ഞു പാടത്തും പറമ്പിലും ഒന്നും ഇറക്കാതെ നേരെ കോഴിക്കോട് തന്നെ ഇറക്കണേ എന്ന് ...................
എന്തായാലും ............ആ പ്രാര്‍ത്ഥന സ്വീകരിക്കപെട്ടു.........
കോഴിക്കോട് വിമാനത്താവളത്തിന്റെ ആഗമന വാതിലിന്റെ മുന്‍പിലെ സ്റ്റീല്‍ കമ്പിയില്‍ പിടിച്ചു ഗള്‍ഫുകാരെ സ്വീകരിക്കാന്‍ നിന്നവരുടെ മുന്‍പിലൂടെ വിയര്‍ത്തു കുളിച്ചു നടന്നു നീങ്ങുമ്പോള്‍ ഒന്നുറപ്പിച്ചു.............. ഇനി...........ഫ്രീ ആയിട്ട് കിട്ടിയാലും എയര്‍ ഇന്ത്യയുടെ ടിക്കറ്റ്‌ വേണ്ടാ................


11 അഭിപ്രായങ്ങൾ:

Sameer Thikkodi പറഞ്ഞു...

better luck next time..

നന്ദി..

kochumol(കുങ്കുമം) പറഞ്ഞു...

അപ്പൊ ഇനി എയര്‍ ഇന്ത്യക്കാര്‍ എന്ത് ചെയ്യും ...ഇത് വായിച്ചു എല്ലാരും ഈ തീരുമാനം എടുത്താല്‍ ..

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sufeen പറഞ്ഞു...

എന്റെ നെറ്റ് സിമ്മില്‍ കുറച്ചു കൂടി MB ബാക്കിയുണ്ട് ഒരു മണിക്കൂറിനുള്ളില്‍ വിമാനം പറക്കും അതിനു മുന്നേ അത് തീര്‍ക്കട്ടെ എന്ന് പറഞ്ഞ സലിം രണ്ടു മണിക്കൂറിനു ശേഷവും പിറ്റേ ദിവസവും വിളിച്ചത് പിന്നെയും recharge ചെയ്തു ആയിരുന്നു...

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ടെമ്പ്ലേറ്റ് .ഫോണ്ട് ഒക്കെ ഒന്ന് പുതുക്കണം കേട്ടോ .വളരെ ശക്തമായ ഒരു ആശയം ആയിരുന്നു ,ഒരല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ,,ആശംസകള്‍ ...

Mohiyudheen MP പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
Manef പറഞ്ഞു...

എയര്‍ ഇന്ത്യയെ കുറിച്ച് എല്ലാവരും പരാതി പറയുന്നത് കേള്‍ക്കാം എന്നാല്‍ ഉള്ളത് പറയണമല്ലോ ഞാന്‍ നിരവധി തവണ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തിട്ടുണ്ട്, ഇന്ന് വരെ എനിക്ക് യാതൊരു പ്രശ്നങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ല.

സലിം കുന്നത്താടി പറഞ്ഞു...

എയര്‍ ഇന്ത്യയില്‍ നിന്നും എനിക്ക് ഉണ്ടായ അനുഭവം ഇങ്ങനെയായിരുന്നു .............

Mohiyudheen MP പറഞ്ഞു...

കമെന്റുകൾ ഡിലീറ്റാക്കരുതെ കെട്ടോ ഭായ്.. :)

സലിം കുന്നത്താടി പറഞ്ഞു...

ഒരു അബദ്ധം പറ്റിയതാണ് സഹോദരാ........

സലിം കുന്നത്താടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.