2012 ഫെബ്രുവരി 5, ഞായറാഴ്‌ച

പ്രവാസിയുടെ കണ്ണുനീര്‍.............


ഒരു കലപില ശബ്ദം കേട്ടാണ് ഞാന്‍ അന്ന് ഉറക്കമുണര്‍ന്നത്‌. സമയം രാവിലെ എട്ടു മണിയെ ആയിട്ടുള്ളൂ  മെല്ലെ ബ്ലാന്കെടിന്റെ ഒരു വശം പൊക്കി നോക്കിയപ്പോള്‍ അതാ കബീര്‍ കട്ടിലിനെയും കിടക്കയും നോക്കി പിറുപിറുക്കുന്നു.....നാശം പിടിച്ചവ ഇന്ന്  ഞാനെല്ലതിനെയും കൊന്നു കൊലവിളിക്കും. നിനക്കൊന്നും വേറെ ഒരുത്തനെയും കിട്ടിയില്ലേ കടിക്കാന്‍ .  ഒരു വെള്ളിയാഴ്ചയെങ്കിലും സുകമായി ഉറങ്ങാന്‍ സമ്മതിക്കാതെ നിന്റെ വിളയാട്ടം ഞാനിന്നു ശരിയാക്കിത്തരാം....എന്താ കബീര്‍ പ്രശ്നം .....നാശം പിടിച്ച മൂട്ടകള്‍ കടിക്കാന്‍ എന്നെ മാത്രമേ കിട്ടിയുള്ളോ അവറ്റകള്‍ക്ക്...എനിക്ക് വീസ അടിച്ചപ്പോള്‍ ആ കവറില്‍ മൂട്ടയും കൂട്ടിയാണ്  അടിച്ചതെന്ന് തോന്നുന്നു.  പൈസ മുഴുവന്‍ നാട്ടിലേക്ക് അയച്ചു കൊടുക്കണം ...ബാക്കിയുള്ളത് ഇത്തിരി ചോരയാ അത് ഇവന്മാര്‍ കുടിക്കുന്നു ....പ്രവാസം നിര്‍ത്തി നാട്ടില്‍ മടങ്ങി ചെല്ലുമ്പോള്‍ ബാകിയായി ഒന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല ......
                         അവന്റെ ഒച്ചപാടിനിടയില്‍ എന്റെ ഉറക്കം കൂടി  പോയി.  എന്തായാലും ഇന്ന് ജോലിയൊന്നുമില്ലല്ലോ നമുക്ക് ഉച്ചക്ക് ബിരിയാണി വെയ്കാം   ഞാന്‍  പോയി കുറച്ചു ഇറച്ചി വാങ്ങിവരാമെന്നു പറഞ്ഞു വസ്ത്രം മാറി അടുത്തുള്ള ഇറച്ചി കടയിലേക്ക് നടന്നു ...........ഉസ്മനിക്കാന്റെ ബൂഫിയക്ക്‌ മുന്‍പില്‍ എത്തിയപ്പോള്‍ ഒരു ചായ കുടിചാലോന്നു തോന്നി അകത്തു കയറി .....എന്നെ കണ്ട പാട് ഉസ്മനിക്കാന്റെ ചോദ്യം ....എന്താ സലിം  ഇപ്പൊ ഈ വഴിക്ക് കാണാറില്ലല്ലോ    പിശുക്ക് കുറച്ചു കൂടിയോ....ഞാന്‍ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു ...സമയം കിട്ടതോണ്ടാ ഇക്കാ ........ ഞങ്ങള്‍ സംസാരിചിരിക്കുന്നതിനിടയിലാണ്  അങ്ങോട്ട്‌ ബഷീര്ക വന്നത് ...

                      ഒരു മധുരം കുറച്ച സുലൈമാനി ....ബഷീര്‍കാക്ക് ഷുഗര്‍ ഉണ്ട് ....അതോണ്ടാ  മധുരം കുറച്ചു കുടിക്കുന്നത് ....കൂടാതെ    കൊളസ്ട്രോളും,  പ്രഷറും വേറെയും .. പ്രവാസത്തിന്റെ സമ്പാദ്യം ഇതൊക്കെയാണ് എന്ന് ബഷീര്‍ക്ക എപ്പോഴും പറയും  .ഞങ്ങള്‍ നല്ല കൂടുകാരാണ്
           ഞാന്‍ ഇവിടെ വന്നകാലം മുതല്‍ എനികാദ്ധേഹത്തെ  അറിയാം
ജീവിക്കാന്‍ മറന്ന ഒരു പാവം  മനുഷ്യന്‍    ഭാര്യയും വിവാഹപ്രായമെത്തിയ ഒരു പെണ്‍കുട്ടിയും മാത്രമുള്ള ഒരു കൊച്ചു കുടുംബമാണ്  ബഷീര്‍ക്കയുടെത്   സുലൈമാനിയുടെ പൈസ ഞാന്‍ തരാം  എന്ന് ഞാന്‍ ഉസ്മനിക്കയോട് പറയുബോള്‍  ബഷീര്‍കയുടെ മൊബൈല്‍ റിങ്ങ് ചെയ്യുന്നുണ്ടായിരുന്നു .....ബീവിയാണെന്ന് പറഞ്ഞു ഇക്ക ഫോണ്‍ എടുത്തു  ചെവിയില്‍ വെച്ച് ഹലോ എന്ന് പറഞ്ഞു ......... .സംസാരിക്കുന്നതിന്റെ ഇടയില്‍ അയാളുടെ കണ്ണുകള്‍ നിറയുന്നതും കണ്ണുനീര്‍ ഇറ്റി വീഴുന്നതും  ഞങ്ങള്‍ക്ക് കാണാമായിരുന്നു  .... കട്ട്‌ ചെയ്ത ബഷീര്‍കയോട് ഞാനും ഉസ്മാനിക്കയും എത്ര ചോദിച്ചിട്ടും അദ്ദേഹം കാര്യമെന്തെന്ന് പറയുന്നില്ല...

                                                  ഒടുവില്‍ അദ്ദേഹം ഇത്ര മാത്രം പറഞ്ഞു ..എനിക്ക് എത്രയും പെട്ടന്ന് നാട്ടില്‍ പോകണം ....

പിന്നെ ബഷീര്‍ക  എന്റെ തോളില്‍ കയ്യിട്ടു  ഞങ്ങള്‍ രണ്ടു പേരും കൂടി മേല്ലെനടക്കാന്‍ തുടങ്ങവേ അതാ വരുന്നു കബീറിന്റെ കാള്‍ എന്റെ ഫോണിലേക്ക് .......എടാ നീ ഏതു വെള്ളിയാഴ്ചയാണ്  ബിരിയാണി വെയ്കാംഎന്നാണ് പറഞ്ഞത്..............ഇന്നുതന്നെയാണോ അതോ അടുത്ത വെള്ളിയാഴ്ചയാണോ ......ഇന്ന് തന്നെ ..........എന്നിട്ട് നീയെവിടെ വായുംപോളിചിരിക്കുവാ  പെട്ടന്ന് വന്നില്ലെനിക്ല്‍ ഉച്ചക്ക് ഉപ്പുമാവ് ഉണ്ടാക്കി തിന്നേണ്ടി വരും .....സംസാരിച്ചു നിന്നപോള്‍ സമയം പോയതറിഞ്ഞില്ല ...............
                                        ഞാന്‍ ബഷീര്‍കയോടായി പറഞ്ഞു .....ഇക്ക ഉച്ചക്ക് റൂമില്‍ വാ ഞങ്ങള്‍ ഇന്നെന്തായാലും ബിരിയാണി ഉണ്ടാക്കുന്നുണ്ട് ...അത് കഴിഞ്ഞു നമുക്ക് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു ഞാന്‍ ഇറച്ചി കട യിലേക്ക് നടന്നു
                                         സദനങ്ങള്‍ എല്ലാം വാങ്ങി റൂമില്‍ തിരിച്ചെത്തി പെട്ടന്ന് തന്നെ ബിരിയാണിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി ......ധം ആക്കി വെച്ച് കുളിക്കാന്‍ കയറുമ്പോള്‍ വേറൊരുത്തന്‍ കട്ടിലില്‍ ചുരുണ്ട് കൂടി ഉറങ്ങുന്നുണ്ടായിരുന്നു .....അവന്‍ ഇന്നലെ രാത്രി എന്തോ ഒരു കുപ്പിയുമായാണ് വന്നത് അതില്‍  നിന്നും കുറച്ചു കുടിച്ചു ഉറങ്ങിയതാ ഇനി ശനിയഴ്ച്ചയെ എഴുനേല്‍ക്കു എന്ന് തോന്നുന്നു .....ഇവനെയൊന്നും മൂട്ടയും കടിക്കുകയില്ലേ ......ചിലപ്പോള്‍ കടിച്ച മൂട്ടയും മയങ്ങികാനും......ആ   എന്തെങ്കിലുമാവട്ടെ .........................

                                         പള്ളിയില്‍ നിന്നും നിസ്കാരം കഴിഞ്ഞു ഞാന് ബഷീര്കയും ഒരുമിച്ചാ വന്നത്..............ഡാ കബീറെ നീ ചെമ്പ്  പൊട്ടിക്കു വിശന്നിട്ടു വയ്യ ......... എല്ലാം കൂടി കുളമായോ ആവൊ....കുറച്ചു റവ എടുത്തു കയ്യില്‍ പിടിച്ചോ ...ചിലപ്പോലുപ്പുമാവ്‌ ഉണ്ടാക്കേണ്ടി വന്നാല്‍ റവ തിരയണ്ടാ ...........ഇല്ലാ സംഗതി ഉഗ്രന്‍ ....എന്നാല്‍ വിളമ്പാം ................

നമുക്ക് കഴിക്കാം .....അവന്‍ ഇനി എപ്പോഴാണാവോ എഴുനേല്‍ക്കുക ...അങ്ങിനെ ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങി....

ബിരിയാണിക്ക് ശേഷം എനിക്ക് നിര്‍ബന്ധമായും  ഒരു കട്ടന്‍ ചായ വേണം      കട്ടന്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹം മെല്ലെ പറഞ്ഞു തുടങ്ങി..

സലിം നിനക്കറിയുമോ ...ഞാന്‍ ഇവിടെ വന്നിട്ട് ഇപ്പോള്‍ പതിനഞ്ചു വര്ഷം പിന്നിട്ടിരിക്കുന്നു.....ഇങ്ങോട്ട് വരുന്ന സമയത്ത് എന്റെ മോള്‍ക്ക്‌ മൂന്നു വയസ്സ് മാത്രം പ്രായം......ഒരു മൂന്നു വയസ്സുകാരിയുടെ കളിയും ചിരിയും വര്‍ത്തമാനങ്ങളും  എല്ലാം കണ്ടു കൊതി തീരും മുന്‍പേ ഞാന്‍ ഈ മരുഭൂമിയിലേക്ക് വിമാനം കയറിയതാ ....ഇന്നവള്‍ക്ക്‌ പതിനെട്ടു വയസ്സായിരിക്കുന്നു . പക്ഷെ എന്റെ കണ്ണില്‍ അവള്‍  ഇന്നും ആ മൂന്നു വയസ്സുകാരി തന്നെ . കാരണം അതിനു ശേഷം ഇത് വരെ നാട്ടില്പോകാന്‍ കഴിഞ്ഞിട്ടില്ലല്ലോ .....ഇപ്പോള്‍ പതിനച്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു ......പണ്ടൊക്കെ വീട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ അവള്‍ ചോദിക്കും ....വാപിച്ചി എന്താ വരാതെ............  എപോഴാ വരുക
എന്നൊക്കെ
                                    ഞാന്‍ പറയും ഇപ്പോള്‍ വെയിലല്ലേ മോളെ ......ഞാന്‍ വെയില് കുറയുമ്പോള്‍ വരാം..... രാത്രി വിളിക്കുകയാണെങ്കില്‍ പറയും ഇപ്പോള്‍ ഇരുട്ടല്ലേ വാപിചിയുടെ കയ്യില്‍ വെളിച്ചമോന്നുമില്ല  രാവിലെ വരാം .... ഒരുപാട് മിട്ടായിയും കൊണ്ടുവരാം എന്നൊക്കെ പറയുമ്പോള്‍ അവളും സന്തോഷം കൊണ്ട് തുള്ളിച്ചാടി പറയും നീല മിട്ടായി വേണം ചുവപ്പ് മിട്ടായി വേണം എന്നൊക്കെ ..............എന്റെ തൊണ്ട ഇടറുമ്പോള്‍ ഞാന്‍ പറയും മോള് ഉമ്മാക്ക് ഫോണ്‍ കൊടുക്ക്‌............      ബീവിയുടെ കയ്യില്‍ ഫോണ്‍ കിട്ടുമ്പോഴേക്കും തൊണ്ട ഇടറി വാകുകളൊന്നും വരതായിട്ടുണ്ടാവും .....ഒന്നും പറയാന്‍ കഴിയാറില്ല ...അപ്പുറത്തും ഇപ്പുറത്തും തേങ്ങലുകള്‍ മാത്രം ..................വാക്കുകള്‍ കിട്ടാതാവുമ്പോള്‍ ഞാന്‍ പറയും ക്ലിയര്‍ ഇല്ലാ നാളെ വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു നേരെ കുളിമുറിയില്‍ പോയി  പൈപ്പ്  തുറന്നിടും .....എന്നിട്ട് എന്റെ തലവിധിയോര്‍ത്തു ആരും കാണാതെ ഒരുപാട് കരയും അപ്പോള്‍ ഞാന്‍ കണ്ണുനീര്‍ തുടക്കാറില്ല................

                    പക്ഷെ ഇന്ന് എന്റെ  മോള്‍ക്ക്‌ എല്ലാം അറിയാം. കാരണം   അവള്‍ ഇന്ന് വലിയ കുട്ടിയാണ് ചിന്തിക്കാന്‍ കഴിവുള്ള ഒരു തീരുമാനം എടുക്കാന്‍ പ്രപ്തയായാവള്‍...... പണ്ടത്തെ പോലെ അവളോട്‌ ഇപ്പോള്‍ രാത്രിയാണെന്നോ  വെയിലാനേന്നോ  അല്ലെങ്കില്‍ ഓട്ടോ കിട്ടിയില്ലാ എന്നൊന്നും പറയാന്‍ പറ്റില്ല ............എങ്കിലും എന്റെ മനസ്സില്‍ അവളിന്നും ആ മൂന്നു വസ്സുകാരിയായ  കൊച്ചു സുന്ദരി കുട്ടി തന്നെയാണ്
  ഇപ്പോള്‍ ഫോണ്‍ ചെയ്യുമ്പോള്‍ അവള്‍ എന്നോട് പറയും ...എല്ലാം ശരിയാകും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് ,...............


ഇക്കാക്ക്‌ നാട്ടില്‍ പോകാന്‍ കഴിയാതെത് എന്താ ...................???????????
 ഫ്രീ വിസയാണെന്നു പറഞ്ഞാണ് എന്നെ എന്റെ ഒരു നാട്ടുകാരന്‍ ഇങ്ങോട്ടുകൊണ്ട് വന്നത് .....അന്നത്തെ കാലത്ത് നല്ല ഒരു സംഖ്യ   വിസക്കും മറ്റും ചിലവായി .....മുഴുവന്‍ കടം വാങ്ങിയാണ് കൊടുത്തത് ...ഇവിടെ വന്നപ്പോള്‍ സ്പോന്‍സര്‍ അദ്ധേഹത്തിന്റെ ഒട്ടകങ്ങളെ പാര്‍പ്പിചിരിക്കുന്നിടതെക്ക് എന്നെ കൂടികൊടുപോകുംബോഴാനു എനിക്ക് മനസ്സിലായത്‌ ഇത് ഒട്ടകത്തിനെ മേയ്ക്കുന്ന ജോലിയാണെന്ന്  ഭക്ഷണവുമില്ല...  മരുഭീമിയിലെ ജോലിയും ... തുച്ചമായ ശമ്പളവും ......
നാട്ടിലെനിക്കുള്ള ഭീമമായ കടവും ....എല്ലാം കൂടി ആലോചിച്ചു തല പെരുതപ്പോള്‍  ഞാന്‍ ഒരു രാത്രി അവിടെ നിന്നും ഒളിച്ചോടി ......ഒരു രാത്രി മുഴുവാന്‍ മരുഭൂമിയിലൂടെ കാല്‍നടയായ്‌ സഞ്ചരിച്ചാണ് ഇവിടെയെത്തിയത് ...............
ഞാന്‍ ഒളിച്ചോടി എന്നും പറഞ്ഞു സ്പോണ്‍സര്‍ എന്റെ പാസ്പോര്‍ട്ട്‌ ഹുറൂബാകി...................

                                        നാടിലാണെങ്കില്‍ കിടപ്പാടം വരെ പണയത്തിലും    ആ അവസ്ഥയില്‍ എങ്ങിനെ നാട്ടില്‍പോകും   പോലിസ് പിടിച്ചാല്‍ ജയിലിലും ഇടും പിന്നെ അവര്‍ക്ക് തോന്നുമ്പോഴ കയടിവിടുക .....അപ്പോഴേക്കും  കടം തന്നവര്‍ വീടിലെത്തി ബഹളമുണ്ടാക്കുകയും ചെയ്യും.....
                                        അന്ന് രാത്രി ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു .............
എന്റെ പ്രാര്‍ത്ഥന റബ് സ്വീകരിച്ചതുകൊണ്ടാവാം പിറ്റേ ദിവസം എനിക്കിവിടെ ഒരു ചെറിയ ജോലി കിട്ടി  .....അങ്ങിനെ പോലിസ് വരുമ്പോള്‍ മാറിയും ഒളിഞ്ഞും ഇന്നിപ്പോള്‍ പതിനഞ്ചു വര്‍ഷം പിന്നിട്ടിരിക്കുന്നു റബ്ബിന്റെ കാരുണ്യം കൊണ്ട് കടങ്ങളെല്ലാം വീട്ടി ....ഒരു ചെറിയ വീടും വെച്ചു......................പിന്നെ ഷുഗര്‍ പ്രെഷര്‍  കൊളസ്ട്രോള്‍ .......ഇതാണ് എന്റെ സമ്പാദ്യം ...............

ഇന്ന് രാവിലെ വീട്ടില്‍നിന്നും  ബീവി വിളിച്ചപ്പോള്‍ ഒരു വിശേഷം പറഞ്ഞു
എന്റെ മോളെ കണ്ടു ഇഷ്ടപെട്ട ഒരാള്‍  പൊന്നും പണവുമോന്നുമില്ലാതെ നിക്കാഹു ചെയ്യാന്‍  തയാറാണ് .അദ്ദേഹത്തിന് നിക്കാഹു ചെയ്തു കൊടുക്കമോയെന്നു  പള്ളിയിലെ ഇമാമിനെ കൊണ്ട് വീട്ടില്‍ ചോദിപ്പിചിരിക്കുന്നു ..........അവളെ നല്ല ഒരുത്തന്റെ കയിലെല്പ്പിക്കുക അതാണ്‌ എന്റെ ജീവിതത്തിലെ സ്വപ്നം .......ഇന്ന് എല്ലാം ഒത്തു വന്നിരിക്കുന്നു ............ പക്ഷെ ഹുറൂബ് ആയിരിക്കുന്ന  ഞാന്‍ എങ്ങിനെ പോകും എന്റെ രാജകുമാരിയുടെ നിക്കാഹിനു ...................ഇപ്പോള്‍ പോലീസിനു pidi കൊടുത്താല്‍ അവര്‍ എത്ര കാലം കഴിഞ്ഞാലാണ് കയറ്റി വിടുക ......അതെല്ലാം ആലോചിച്ചപ്പോള്‍ ഞാന്‍ വീണ്ടും അവളോടിന്നു പറഞ്ഞു ......മോളെ ഇപ്പോള്‍ വെയിലല്ലേ .....എങ്ങിനെ വരാനാണ് ....രാത്രിയാവുമ്പോള്‍ ...ഇരുട്ടല്ലേ എന്നും ..........വിങ്ങുന്ന ഹൃദയത്തോടെ ഞാന്‍ പറഞ്ഞു തീര്‍ക്കും മുന്‍പേ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍  ഇറ്റിവീനിരുന്നു ....എന്ത് വന്നാലും വേണ്ടീല്ല  പോലീസിനു പിടികൊടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തുന്ന സമയത്താണ് കബീര്‍ ആ വഴി വന്നത്

                                              ആഹാ .........   ബഷീര്‍ക  നിങ്ങളിവിടെയിരിക്കുകയാണോ  ഞാനെവിടെയൊക്കെ അന്വേഷിചൂന്നരിയോ ,................നിങ്ങളിന്നത്തെ പത്രം കണ്ടോ ..............ഇല്ല ...എന്തെ .............അതില്‍ നിങ്ങള്ക്ക് പറ്റിയ ഒരു വാര്‍ത്തയുണ്ട് ................എന്താ അത് .................സൗദി അറേബ്യ യില്‍ പൊതുമാപ്പ് ,...................അനതികൃത താമസക്കാര്‍ക്ക് ജയില്‍ വാസമില്ലാതെ ശിക്ഷയില്ലാതെ  നാടില്പോകാന്‍  സൗദി രാജാവ്‌ അവസരമൊരുക്കുന്നു
 ആറു മാസമാണ് അതിന്റെ കാലാവതി .....അതിനുള്ളില്‍ കയരിപോകുന്നവര്‍ക്ക് സൗദി രാജാ ഭരണകൂടം ശിക്ഷയില്‍ നിന്നും ഇളവു നല്കൂന്നതാനു  .....................

ഇത് കേട്ട പാതി ബഷീര്‍ക........ദൈവത്തിന് സ്തുതി .......അല്ഹമ്ദുലില്ലാഹ്
 



                               







       


5 അഭിപ്രായങ്ങൾ:

K@nn(())raan*خلي ولي പറഞ്ഞു...

പ്രവാസിയുടെ നൊമ്പരം!
കൊള്ളാം.
അക്ഷരത്തെറ്റു ശ്രദ്ധിക്കൂ.

Sajid Sufeen പറഞ്ഞു...

ശരിക്കും ഒരു പ്രവാസിയുടെ നൊമ്പരം.... നാട്ടിലുള്ള വീട്ടുകാരോ, കൂട്ടുകാരോ അറിയാത്ത,അല്ലെങ്കില്‍ അവരെ അറിയിക്കാത്ത പ്രവാസിയുടെ നൊമ്പരങ്ങള്‍...... കണ്ണ് നിറഞ്ഞു പോയി!!!! ഇതുപോലത്തെ ബഷീര്ക മാരും, ഉസ്മാന്‍ക മാരും നാട്ടില്‍ പോകാന്‍ കഴിയാതെ ഇപ്പോഴും.........

Mohiyudheen MP പറഞ്ഞു...

കമെന്ട് ഇടാൻ പേടിയാ, നീയെങ്ങാനും അത് ഡിലീറ്റാക്കിയാലോ? പ്രവാസിയുടെ നൊമ്പരം കുഴപ്പമില്ലാതെ പറഞു കെട്ടോ ഭായ്

സലിം കുന്നത്താടി പറഞ്ഞു...

എല്ലാവര്‍ക്കും ഒരുപാട് നന്ദി ,.................
അത് അന്ന് ഒരു അബദ്ധം പറ്റിയതാണ് മൊഹി...........

kochumol(കുങ്കുമം) പറഞ്ഞു...

വല്ലാത്ത സങ്കടം ആയി ..
അങ്ങനെ അകപ്പെട്ടുപോയാല്‍ വേറെ ഒരുവഴിയും ഇല്ലേ നാട്ടില്‍ തിരിച്ചെത്താന്‍ ..വല്ലാത്ത അനുഭവങ്ങള്‍ തന്നെ ഇത് ..



ഈ ഫോട്ടോ ന്റെ അടിച്ചു മാറ്റി ല്ലേ ..ഞാനെ അടിച്ച്ച്ചുമാറ്റിയതാണ്‌ു ട്ടോ ..ഇപ്പൊ അവിടുന്നും പോയി .. http://kochumolkottarakara.blogspot.in/2011/08/blog-post.html പോയി നോക്കികെ ..